Politics

ബംഗാളിൽ പോര് മുറുകുന്നു; മമതയുടെ ഐക്യനീക്കത്തിന് പ്രതിപക്ഷത്തിന്റെ തിരിച്ചടി

കൊൽക്കത്ത:പരാജയത്തിന് പിന്നാലെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത മുൻ മുഖ്യമന്ത്രി മമത ബാനർജിയെ പരിഹസിച്ച് സിപിഐഎമ്മും കോൺഗ്രസും.ഇന്ത്യ മുന്നണിയുടെ ഇടം അട്ടിമറിക്കാൻ വർഷങ്ങളായി ശ്രമിച്ചതിന് ശേഷമാണ് മമത ഐക്യ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ഇരു പാർട്ടികളും ആരോപിച്ചു.2016 – 17 കാലഘട്ടത്തിൽ സുവേന്ദു അധികാരിയെ അവരുടെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിനെയും ബിജെപിയെയും ഇല്ലാതാക്കാൻ അയക്കുന്നതിന് മുമ്പ് മമത ഇക്കാര്യങ്ങൾ ഓർക്കണമായിരുന്നുവെന്നുംനിർബന്ധത്തിന് വഴങ്ങി മാത്രമേ പൂച്ച മരത്തിൽ കയറൂ…വെന്നും മമതയുടെ ഐക്യ ആഹ്വാനത്തിനെതിരെ ഇങ്ങനെയാണ് കോൺഗ്രസ് നേതാവ് സൗമ്യ ഐച്ച് റോയ് പരിഹസിച്ചത്.സുവേന്ദു അധികാരിയെ ഉപയോഗിച്ച് ഒരുകാലത്ത് കോൺഗ്രസിനെയും ബിജെപിയെയും ഇല്ലാതാക്കാൻ ശ്രമിച്ച മമതയുടെ ചരിത്രം മറന്നിട്ടില്ലെന്ന് കോൺഗ്രസ് ഓർമ്മിപ്പിച്ചു. മമതയ്ക്ക് എന്ത് വിശ്വാസ്യതയാണുള്ളതെന്നാണ് സിപിഐഎം നേതാവ് സുജൻ ചക്രബർത്തിയുടെ ചോദ്യം.സ്വന്തം തട്ടകമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് 15,000-ൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ടതാണ് മമതയെ പ്രതിരോധത്തിലാക്കിയത്. എന്നാൽ താൻ തോറ്റിട്ടില്ലെന്നും ബിജെപി ജനവിധി മോഷ്ടിച്ചതാണെന്നുമാണ് മമതയുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close