Politics

തിരുവനന്തപുരം നഗരസഭ പൂര്‍ണ്ണ പരാജയം; രൂക്ഷവിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: നഗരസഭയുടെ ഭരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി . വോട്ട് നേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉപയോഗിച്ചവര്‍ അധികാരം ലഭിച്ചപ്പോള്‍ സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം പോലും ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മന്ത്രി കുറ്റപ്പെടുത്തി.മുന്‍ മേയര്‍ കൂടിയായ തനിക്ക് നഗരസഭയുടെ ഇന്നത്തെ ദയനീയ അവസ്ഥയില്‍ വലിയ വിഷമമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കുടിവെള്ള പ്രശ്‌നത്തില്‍ വാട്ടര്‍ അതോറിറ്റിയെ കുറ്റപ്പെടുത്തി നഗരസഭ തടിയൂരാന്‍ ശ്രമിക്കുകയാണ്. ജനങ്ങള്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ കഴിയാത്തവര്‍ എന്തിനാണ് മേയര്‍ കസേരയില്‍ ഇരിക്കുന്നതെന്ന് മന്ത്രി ചോദിച്ചു.നഗരസഭയുടെ പ്രവര്‍ത്തനം റീല്‍ ഷൂട്ടിംഗിലും പ്രചാരണത്തിലും മാത്രമായി ഒതുങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close