KERALA
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ; ഷിബു ബേബി ജോണും സി.പി ജോണും സഗൗരവം അധികാരമേറ്റു

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിൽ രണ്ട് മന്ത്രിമാർ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആർഎസ്പിയുടെ ഷിബു ബേബി ജോൺ, സിഎംപിയുടെ സി.പി ജോൺ എന്നിവരാണ് സഗൗരവം പ്രതിജ്ഞ ചൊല്ലിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെ മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.ഗൗരവത്തോടുകൂടി’ എന്നാണ് സഗൗരവം എന്ന വാക്കിന്റെ അർത്ഥം. മുൻപ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവത്തിലുമായിരുന്നു അധികാരമേറ്റിരുന്നത്.




