KERALA
വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നത് ജനവിധിക്കുള്ള അംഗീകാരം; പൂർണ്ണ പിന്തുണയുമായി മുസ്ലീം ലീഗ്

മലപ്പുറം: വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം ജനവിധിയെ അംഗീകരിക്കുന്നതാണെന്ന് മുസ്ലീം ലീഗ്. തീരുമാനത്തിൽ വലിയ സന്തോഷമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് പ്രതികരിച്ചു.ഹൈക്കമാൻഡിൻ്റെ ഈ തീരുമാനത്തെ പരിപൂർണ്ണമായും സ്വാഗതം ചെയ്യുന്നതായും കേരളത്തിന് മികച്ചൊരു ഭരണം കാഴ്ചവെക്കാൻ സതീശന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യജനാധിപത്യ മുന്നണിയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന് ലഭിച്ച വിജയമാണിതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി




