
പശ്ചിമബംഗാൾ: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുള്ള ആദ്യഘട്ട പ്രചാരണം നാളെ അവസാനിക്കും.
തൃണമൂൽ കോൺഗ്രസ്സും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ക്കായി പ്രചാരണ റാലികൾ നയിക്കുന്നുണ്ട്. അതേ സമയം കേന്ദ്ര സായുധ പോലീസ് സേനയുടെ ഉന്നതതല യോഗം ചേർന്നു.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര സായുധ പോലീസ് സേനയുടെ 150 കമ്പനികൾ കൂടി സംസ്ഥാനത്തെത്തി.
ആകെ 2,550 സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ജമ്മു കാശ്മീരിൽ നിന്നുള്ള ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്.




