KERALA
ഇന്ത്യയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞെന്ന്പ്രകാശ് രാജ്

തൃശൂര്‍: രാജ്യത്തെ യുവാക്കള്‍ വലിയ പ്രതീക്ഷ നല്കുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുവെന്നും നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. തൃശൂര്‍ റീജിയണല്‍ തിയറ്ററിലെ പുഷ്പന് നഗറില്‍ 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും സംഘടനയുമായി തനിക്ക് ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജന്തര്‍ മന്ദറില്‍ യുവജനങ്ങളുടെ വീര്യവും സൗന്ദര്യവും രാജ്യം കണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ച പ്രകാശ് രാജ് ഒടുവില്‍ ചിന്തിക്കുന്ന തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു എന്നും. രാജ്യത്തെ ജനങ്ങള്‍ നരേന്ദ്ര മോദിയെ പൂര്‍ണ്ണമായി തിരിച്ചറിഞ്ഞുവെന്നും പറഞ്ഞു.https://youtu.be/hrK9_XxY5WI?si=Vm3R3ctRMyKlEnaN




