KERALAlocaltop news

എംഡിഎംഎ യുമായി കോഴിക്കോട്ട് യുവാവ് അറസ്റ്റിൽ

കോഴിക്കോട് :
കോഴിക്കോട്  ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുജറാത്തി സ്ട്രീറ്റില്‍ വെച്ച് മാരക മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയില്‍. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 6.7 ഗ്രാം MDMA യും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു. 15 പാക്കറ്റ് കളിലാക്കി വില്പനക്ക് കൊണ്ടുവന്ന MDMA ക്കു ഏകദേശം 30000 രൂപ വില വരും. . മുൻപും  ഇയാൾക്കെതിരെ മയക്ക് മരുന്ന് ഉപയോഗത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അടുത്ത കാലങ്ങളിലായി നഗരത്തില്‍ യുവാക്കൾക്കിടയിൽ മയക്കു മരുന്നിന്റെ ഉപയോഗം വ്യാപിച്ചു വരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ടൗണ്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്സ്പെക്ടരായ അനൂപ്‌ A.P, പ്രസാദ് , പ്രൊബോഷന്‍ SI മുഹമ്മദ്‌ സിയാദ്, ASI ഷബീര്‍, SCPO മാരായ ഹസീസ്, ബിനില്‍ കുമാര്‍, CPO മാരായ സജീഷ്, അനൂജ്, ജിതേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close