
കോഴിക്കോട് : പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മയക്കുമരുന്ന് കേസിലെ പ്രതി കല്ലായി സ്വദേശി KT ഹൗസിൽ ഷഹരീഷ് (30 ) നെ പോലീസ് ഓടിച്ചിട്ട് പിടികൂടി.
മയക്കുമരുന്ന് കേസില്‍ ജില്ലാ ജയിലില്‍ ആയിരുന്ന പ്രതിയെ പല്ല് വേദനയെ തുടർന്ന് പല്ല് പറിക്കുന്നതിനായി സിറ്റി ഡി എച്ച് ക്യു വിലെ പോലീസ് എസ്കോര്‍ട്ട് സഹിതം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കാണിച്ചതിനു ശേഷം ഡോക്ടര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് തിരികെ പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി ആശുപത്രിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. എന്നാല്‍ പിന്നാലേ ഓടിയ പോലീസുകാര്‍ പ്രതിയെ ടാഗോര്‍ ഹാളിന് സമീപം വെച്ച് സാഹസികമായി പിടികൂടുകയായിരുന്നു. ഓട്ടത്തിനിടയില്‍ വീണ് ഒരു പോലീസുകാരന് സാരമായി പരിക്ക്പ്പറ്റി. കോഴിക്കോട് സിറ്റി ഡി എച്ച് ക്യു വിലെ അഭിത്ത് ലാല്‍ ,അഭിജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. എരഞ്ഞിപ്പാലം മിനി ബൈപ്പാസിനടുത്തുള്ള സെയിൽസ് ടാക്സ് റോഡിലുള്ള സ്വകാര്യ ലോഡ്ജിൽ വെച്ചാണ് 25 ഗ്രാമോളം എംഡിഎയുമായി പ്രതിയും സുഹൃത്തുക്കളും നടക്കാവ് പോലീസിന്റെ പിടിയിലാകുന്നത്. നഗരത്തിലെ യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചുകൊണ്ട് വളരെ നാളുകളായി ഇവർ മയക്കുമരുന്ന് കച്ചവടം ചെയ്തുവരുന്നതായി ഉള്ള രഹസ്യ വിവരം പോലീസിന് നേരത്തെതന്നെ ലഭിച്ചിരുന്നു ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. ദുബായിൽ ജോലിയായിരുന്ന ഷാഹരീഷിന് എം ഡി എം എ കൈവശം വെച്ചതിന്റെ പേരിൽ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് 17 മാസം ജയിൽവാസം അനുഭവിച്ച് അവിടെ നിന്നും കേരളത്തിലേക്ക് വിട്ടതാണ്. നഗരത്തിലെ മയക്കുമരുന്ന് കണ്ണികളിലെ പ്രധാനിയാണ് പിടിയിലായ പ്രതി.



