KERALA
കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ഗാന്ധി;കൂടിക്കാഴ്ച്ച രാഹുല്‍ഗാന്ധിയുടെ വസതിയിൽ

ദില്ലി: നിര്‍ണ്ണായക കൂടിക്കാഴ്ച്ചക്കായി കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ഗാന്ധി. കൂടിക്കാഴ്ച്ച രാഹുല്‍ഗാന്ധിയുടെ വസതിയിലാണ്. അതേ സമയം എന്തിനാണ് വിളിപ്പിച്ചെന്നകാര്യത്തില് വ്യക്തതയില്ല.കേരളത്തിലെ മുഖ്യമന്ത്രി പ്രഖാപനം ഇന്ന് ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചിരിക്കെയാണ് ഈ കൂടിക്കാഴ്ച്ച. വളരെ പെട്ടെന്നാണ് കെ .സി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ദീപാദാസ് മുന്‍ഷിയും മുകുള്‍ വാസ്നിക്കും ദില്ലിയില്‍ നിന്ന് ഇതുവരെ തിരിച്ചിട്ടില്ല. അവര്‍ ദില്ലിയിൽ തന്നെ തുടരുകയാണ്.യോഗത്തില്‍ ദീപാദാസ് മുന്‍ഷിയും നീരിക്ഷരും പങ്കെടുക്കും.




