KERALA

ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ ‘എ’ ഗ്രൂപ്പിൽ കടുത്ത അതൃപ്തി

തിരുവനന്തപുരം:പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ്റെ പേരും അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടതിൽ കോൺഗ്രസിലെ ‘എ’ ഗ്രൂപ്പിൽ ഭിന്നത രൂക്ഷമാകുന്നു. ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ നിന്ന് തഴഞ്ഞത് ഉമ്മൻചാണ്ടിയോടുള്ള അവഹേളനമാണെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.​ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് നേതാക്കൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,  ദീപാ ദാസ് മുൻഷി എന്നിവരെ നേരിൽ കണ്ട് തങ്ങളുടെ ശക്തമായ അതൃപ്തി അറിയിച്ചു. ഇതിന് പുറമെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഫോണിൽ വിളിച്ച് അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close