
കോഴിക്കോട് : ഭരണമാറ്റം മുതലെടുത്ത് കേരള പോലീസിൽ ” മൃഗബലിയും ” താടിയും തിരിച്ചു വരുന്നു. വയനാട് അഡീഷനൽ എസ് പി കെ. എസ്. ഷാജിയാണ് മൃഗബലി നടത്താനായി യൂനിഫോം കോഡിന് വിരുദ്ധമായി സിവിൽ പോലീസ് ഓഫീസർക്ക് ദീക്ഷ ( താടി) വയ്ക്കാനുള്ള അനുമതിപത്രം നൽകിയത്. പെരുന്നാൾ ദിവസം മൃഗബലി നടത്തുന്നതിനായി മെയ് 19 മുതൽ 28 വരെ ദീക്ഷ വളർത്താനുള്ള അനുമതി ആവശ്യപ്പെട്ട് വയനാട് പോലീസ് ആസ്ഥാനത്തെ സിവിൽ പോലീസ് ഓഫീസർ പി. അബ്ദുൾ റഊഫ് ( CPO 3537) ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നൽകിയിരുന്നു. ഇത് അനുവദിച്ചാണ് അഡീഷനൽ എസ് പി യുടെ വിവാദ ഉത്തരവ്.മതപരമായ കാരണങ്ങൾ ചൂണ്ടികാട്ടി സേനയിലെ മുസ്ലീം ഉദ്യോഗസ്ഥർ സ്ഥിരമായി താടി വെക്കാൻ അനുമതി തേടി മുൻകാലങ്ങളിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, സേനയുടെ മതേതര സ്വഭാവവും അച്ചടക്കവും മുൻനിർത്തി മുൻ സർക്കാരുകൾ ഇതുവരെ ഇത് അനുവദിച്ചിട്ടില്ല. IAPS എന്ന സംവിധാനത്തിലൂടെ പോലീസിൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നത്. ഇങ്ങനെ വന്ന അപേക്ഷ അധീഷനൽ എസ് പി ഓഫീസിലെ കംപ്യൂട്ടർ ചുമതലയുള്ള പോലീസുകാരൻ അതേപടി എൻ്റർ ചെയ്തതാവാം കാരണം മൃഗബലിയും താടിയും ഉത്ത വിൽ കടന്തു കൂടാൻ എന്ന് പറയുന്നു. ഏതായാലും വിവാദ ഉത്തരവിറക്കിയവർക്കെതിരെ നടപടി ഉണ്ടായേക്കും . ഏതാനും വർഷം മുൻപ് പി.പി സദാനന്ദൻ കണ്ണൂർ അഡീഷനൽ എസ് പി യായിരിക്കെ 10 പോലീസുകാരെ വിവാഹ സെക്യൂരിറ്റി ഡ്യൂട്ടിക്കിട്ട് ഉത്തരവിറക്കിയത് വൻ വിവാദമായിരുന്നു. അന്ന് പോലിസിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നു. പോലിസുകാർക്ക് ഇത്രയേ വിലയുള്ളോ എന്നു ചോദിച്ചായിരുന്നു വിമർശനം. താൻ അറിയാതെ കംപ്യൂട്ടർ ഓപ്പറേറ്ററാണ് ഉത്തരവിറക്കിയതെന്ന് ചൂണ്ടികാട്ടി പി .പി സദാനന്ദൻ തടിയൂരിയെങ്കിലും കംപ്യൂട്ടർ ചുമതലയുണ്ടായിരുന്നയാളെ സസ്പെൻ്റ് ചെയ്യുകയും ചെയ്തു.




