
കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്ജുന് ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി സിജെഎം കോടതിയുടേതാണ് ഈ തീരുമാനം. കസ്റ്റഡിയിലുള്ള ഇയാളെ വെള്ളിയാഴ്ച രാവിലെ 11.30 മണിക്ക് മുന്‍പായി തിരികെ കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്ദേശം്. അതിനിടെ, സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അര്ജുന് ആയങ്കിക്കെതിരെ കൂടുതല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത പ്രതിഭാഗം, പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെ കൃത്യമായ വിവരങ്ങളോ ഐഎംഇഐ നമ്പറോ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായി കസ്റ്റഡി അത്യാവശ്യമാണെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.




