Politics

ബംഗാൾ പരാജയം: മമതയുടെ തോൽവിയിൽ ആഹ്ലാദിക്കുന്നവർക്കെതിരെ രാഹുൽ ഗാന്ധി

പശ്ചിമബംഗാൾ:പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനുണ്ടായ തിരിച്ചടിയിൽ സ്വന്തം പാർട്ടിയിലെയും പ്രതിപക്ഷത്തെയും ഒരു വിഭാഗം നേതാക്കൾ നടത്തുന്ന ആഹ്ലാദപ്രകടനങ്ങളെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. മമത ബാനർജിയുടെ പരാജയത്തിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്നും ബിജെപിയുടെ വിജയം ഇന്ത്യൻ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.ബംഗാളിൽ വോട്ടെണ്ണലിൽ വ്യാപക ക്രമക്കേട് നടന്നെന്ന മമത ബാനർജിയുടെ ആരോപണങ്ങളെ രാഹുൽ ഗാന്ധി ശരിവെച്ചു. നൂറിലധികം സീറ്റുകൾ ബിജെപി ഇത്തരത്തിൽ തട്ടിയെടുത്തതാണെന്ന് അദ്ദേഹം ആരോപിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close