KERALA
ബിജെപിയുടെ അജണ്ടകൾ പരാജയപ്പെട്ടു; വനിതാ സംവരണ വിവാദത്തിൽ പ്രതികരണവുമായി പി. സന്തോഷ് കുമാർ

തിരുവനന്തപുരം:വനിതാ സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടപ്പിലാക്കാനുള്ള മോദി സർക്കാരിന്റെ നീക്കം പരാജയപ്പെട്ടതിനെ രൂക്ഷമായി വിമർശിച്ച് പി. സന്തോഷ് കുമാർ എം.പി രംഗത്തെത്തി.
മണ്ഡല പുനർനിർണയവും സെൻസസും സ്ത്രീ സംവരണവുമായി ബന്ധിപ്പിച്ചത് ബിജെപിയുടെ തരികിട അജണ്ടയാണെന്നും, അത് പരാജയപ്പെട്ടപ്പോൾ ഇപ്പോൾ അപവാദ പ്രചരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നത്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും താൽക്കാലികമായി രക്ഷിക്കാൻ പ്രതിപക്ഷത്തിന് സാധിച്ചു.




