Politics

നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ കടന്നാക്രമണവുമായി ആർ.എം.പി നേതാവ് കെ.കെ. രമ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു.കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ച് ആക്ഷേപിച്ച് മുന്നോട്ട് പോയ ഇരട്ടച്ചങ്കൻ വിയർക്കുന്ന കാഴ്ചയാണ് കേരളം കണ്ടതെന്ന് രമ പരിഹസിച്ചു. ധർമ്മടം പോലുള്ള ഉറച്ച മണ്ഡലത്തിൽ പോലും ആറ് റൗണ്ടുകളോളം പിന്നിൽ പോയത് പിണറായിയുടെ വ്യക്തിപരമായ പരാജയമാണെന്നും അവർ കൂട്ടിച്ചേർത്തു.രക്തസാക്ഷി ഗ്രാമങ്ങൾ ഇത്തവണ കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്തു. അരിവാൾ ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തിരുന്നവർ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തത് പാർട്ടിയോടുള്ള ജനങ്ങളുടെ ശക്തമായ വിരുദ്ധ വികാരമാണ് തെളിയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close