Politics
തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി ഡിഎംകെ-എഐഎഡിഎംകെ സഖ്യനീക്കമെങ്കിൽ കൂട്ടരാജിയെന്ന് ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സർക്കാർ രൂപീകരണത്തെച്ചൊല്ലി രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നു. ഗവർണർ ആർ.വി. അർലേക്കർ സർക്കാർ രൂപീകരിക്കാനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ എല്ലാ എംഎൽഎമാരും രാജി വെക്കുമെന്ന് വിജയ്‌യുടെ ടിവികെ മുന്നറിയിപ്പ് നൽകി.108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും തന്നെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ വിജയ് അതൃപ്തി രേഖപ്പെടുത്തി. ജനവിധിയെ അട്ടിമറിക്കാൻ ദ്രാവിഡ പാർട്ടികൾ ഒത്തുകളിക്കുന്നു എന്നാണ് ടിവികെയുടെ ആരോപണം.ഭൂരിപക്ഷമായ 118 തികയ്ക്കാൻ ടിവികെയ്ക്ക് പത്ത് സീറ്റുകൾ കൂടി വേണമെന്നിരിക്കെ, ഭൂരിപക്ഷം തെളിയിക്കുന്ന കത്തുകൾ ഹാജരാക്കാതെ വിജയ്‌യെ ക്ഷണിക്കാൻ കഴിയില്ലെന്ന് ഗവർണർ വ്യക്തമാക്കി.




