localtop news

ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്ലാസ്മ ദാനത്തിനു തുടക്കമായി

കോഴിക്കോട്: ഒക്ടോബർ 9 ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ:വി ആർ രാജേന്ദ്രനിൽ നിന്നും ഡിവൈഎഫ്ഐ വളണ്ടിയർമാർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
വരും ദിവസങ്ങളിലും പ്ലാസ്മ ദാനം ചെയ്യുമെന്ന് ഡിവൈഎഫ്ഐ ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.വസീഫ്, ജില്ലാ പ്രസിഡണ്ട് അഡ്വ: എൽ.ജി ലിജീഷ്,ജില്ലാ ട്രഷറർ പി.സി ഷൈജു, ഡോ: ദീപനാരായണൻ ഡോ:ചാന്ദിനി എന്നിവർ പങ്കെടുത്തു ഡിവൈഎഫ്ഐ വടകര ബ്ലോക്കിലെ നിതിൻ കെ വൈദ്യർ .സുഷാന്ത് സർഗ്ഗ ടി. കരുണൻ സനേഷ് സി.ജിതിൻ ബാബു വി. കുന്ദമംഗലം ബ്ലോക്കിലെ നികേഷ് കുമാർ സി ബൈജു എന്നിവരാണ് ഇന്ന് പ്ലാസ്മ ദാനം ചെയ്തത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close