Politics

​പി. ജയരാജന്റെ പുസ്തക പ്രകാശനം ഈ മാസം 20-ന്

കണ്ണൂർ:കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന തീയതി പ്രഖ്യാപിച്ച് പി. ജയരാജൻ. സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഈ മാസം 20-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്.കാവുകളെയും ഹൈന്ദവ ആചാരങ്ങളെയും കുറിച്ചുള്ള പഠനങ്ങളാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം.കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൽ ജയരാജൻ ദർശനം നടത്തിയത് വലിയ ചർച്ചയായിരുന്നു. പുസ്തക രചനയുടെ ഭാഗമായാണ് ദർശനം നടത്തിയതെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close