KERALA
നിയമസഭാ കക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ല; പിന്തുണ കത്തു വഴി കൈമാറും

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് രമേശ് ചെന്നിത്തല കത്തുനൽകും. നിയമസഭാ കക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ലെങ്കിലും തന്റെ പിന്തുണ കത്തിലൂടെ അറിയിക്കുമെന്നാണ് നിലവിലെ വിവരം. നിലവിൽ തിരുവനന്തപുരത്തെ വസതിയിൽ നിന്നും ഹരിപ്പാട്ടേക്ക് തിരിച്ച അദ്ദേഹം അവിടെനിന്ന് ഗുരുവായൂരിലേക്ക് പോകുമെന്നും സൂചനയുണ്ട്.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുള്ളതായി അറിയിച്ചിട്ടുണ്ട്.. തന്റെ സീനിയോറിറ്റിയും പ്രവർത്തനപരിചയവും പരിഗണിക്കാത്തതിലുള്ള വിഷമം അദ്ദേഹം രാഹുൽ ഗാന്ധിയെ ഫോണിലൂടെ അറിയിച്ചതായാണ് വിവരം.എന്നാൽ രമേശ് ചെന്നിത്തല അതൃപ്തിയിലാണെന്ന വാർത്തകൾ എം.എൽ.എ ജ്യോതികുമാർ ചാമക്കാല നിഷേധിച്ചു. മാധ്യമങ്ങൾ അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.




