KERALAOthersPoliticsVIDEO

ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ ആയിരത്തിലധികം പേരെ അഴിക്കുള്ളിലാക്കിയതോടെ സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞു

തിരുവനന്തപുരം: ജൂണ്‍ 2ന് ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ ലഹരി ശൃംഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കുമ്പോള്‍ ജയിലുകളിലെ സ്ഥലപരിമിതി ഇപ്പോള്‍ ആശങ്കയായിരിക്കുകയാണ്.ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജൂലൈ 23 വരെ തൂഫാനുമായി ബന്ധപ്പെട്ട കേസുകളില്‍ 1,005 പേരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലുകളിലേക്ക് അയച്ചത്. 7,416 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കേരളത്തിലെ ജയിലുകളില്‍ നിലവില്‍ 9,979 തടവുകാരാണുള്ളത്. ലഹരി കേസുകളില്‍ അറസ്റ്റിലായി എത്തുന്നവരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ അധികൃതര്‍ ബുദ്ധിമുട്ടുകയാണ്.തിരുവനന്തപുരം മേഖലയിലെ ജയിലുകളിലാണ് പ്രശ്നം ഏറ്റവും രൂക്ഷമായിട്ടുള്ളത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 727 പേരെ പാര്‍പ്പിക്കാനുള്ള സ്ഥലത്ത് 1,580 തടവുകാരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. മറ്റ് സെന്‍ട്രല്‍ ജയിലുകളിലും സമാനമായ അവസ്ഥയാണ്. കണ്ണൂര്‍ ജയിലില്‍ 948 പേര്‍ക്ക് പകരം 1,020 തടവുകാരും, തവനൂര്‍ ജയിലില്‍ 568 പേര്‍ക്ക് പകരം 747 തടവുകാരും കഴിയുന്നുണ്ട്. എന്നാല്‍ തിരുവനന്തപുരം മേഖലയിലെ ജയിലുകളെ അപേക്ഷിച്ച് മറ്റുള്ള ജയിലുകളില്‍ സ്ഥിതി അല്പം മെച്ചമാണ്.

https://youtu.be/hrK9_XxY5WI?si=Nu2IxzWx2VNkcfJW

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close