crimeKERALAlocalOtherstop news

ഡോക്ടർ ദമ്പതികളുടെ സ്വർണം മോഷ്ടിച്ച വീട്ടുവേലക്കാരി പിടിയിൽ

കോഴിക്കോട് : വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിയ കേസിലെ പ്രതി വെള്ളയില്‍ പുതിയ കടവ് സ്വദേശി നാലുകൂടി പറമ്പ് വീട്ടില്‍ പാത്തീബി ( 59  ) യെ വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തു.
2026 ജൂൺ മാസം കോഴിക്കോട് പി. ടി. ഉഷ റോഡിലുള്ള ഹോം ലാൻഡ് സീ ഗേറ്റ് അപ്പാർട്ട്മെന്റില്‍ താമസിക്കുന്ന ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ നിന്നും ഇവിടെ ജോലിയ്ക്കു നിന്നിരുന്ന പ്രതി ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം നടത്തിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ പരാതിയില്‍ വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽ നിന്നും പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ജെയിന്‍, അസിസ്റ്റന്റെ് സബ്ബ് ഇന്‍സ്പെക്ടര്‍ രതീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജില മോൾ, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close